Banner Ads

പട്ടാമ്പി ഭാരതപ്പുഴ വീണ്ടും മരണക്കെണി: മീൻപിടിക്കാൻ ഇറങ്ങിയ 50 വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

പാലക്കാട്‌: പട്ടാമ്പി ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് 50 കാരൻ മുങ്ങി മരിച്ചു.കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ പടിയിൽ താമസിക്കുന്ന കൂരിപ്പറമ്പിൽ അസീസ് ഹാജിയുടെ മകൻ നാസർ (50) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10മണിയോടെ പട്ടാമ്പി
കാരക്കാട് ഭാഗത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടതായാണ് വിവരം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ ടി ജലീൽ എംഎൽഎയുടെ ബന്ധുവാണ് മരിച്ച നാസർ. കെ ടി ജലീൽ എംഎൽഎയും മുഹമ്മദ് മുഹ്സിൻ എംഎൽഎയും ഇന്നലെ രാത്രി സംഭവസ്ഥലത്ത് എത്തിയിരുന്നു