
ചണ്ഡിഗഡ് : തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയ അസുഖങ്ങളെ തുടർന്ന് ചണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സ തേടിയ 45കാരി ഗുരുതരാവസ്ഥയിൽ. ചികിത്സയ്ക്കിടെ ഗാംഗ്രീൻ ബാധിച്ച് മൊഹാലി സ്വദേശിനിയായ ഗുർമീത് കൗറിന്റെ കൈ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി.
ശരീരത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ച് കോശങ്ങൾ നശിക്കുന്ന അവസ്ഥയാണ് ഗാംഗ്രീൻ. 2020 നവംബറിലാണ് വയറിലെ അസുഖങ്ങളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ സംഭവിച്ച പിഴവാണ് ഗാംഗ്രീന് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്.