
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർകോട്ടേക്ക് നാളെ (നവംബർ 17) പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രല്‍ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35നായിരിക്കും തിരുവനന്തപുരം സെൻട്രലില്‍ നിന്ന് യാത്ര പുറപ്പെടുക.
തിരുവനന്തപുരത്ത് നിന്ന് 1 മണിക്കൂറും 20 മിനിറ്റും വൈകി പുറപ്പെടുന്നതിനാൽ റൂട്ടിലെ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരാൻ സാധ്യതയുണ്ട്. യാത്രാ സമയം മാറിയ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപ് റെയിൽവേയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലോ (വെബ്സൈറ്റ്/ആപ്പ്) റെയിൽവേ സ്റ്റേഷനിലോ എത്തി സമയവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.