ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പരിഭ്രാന്തി രൂക്ഷമായ ഇന്ധന ക്ഷാമം 48 മണിക്കൂർ പമ്പുകൾ അടച്ചിടാൻ നിർദേശം. പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്ലാമാബാദ് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ, ഡീസൽ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ച രാവിലെയാണ് പെട്രോൾ, ഡീസൽ പമ്പുകൾ അടച്ചിടാനുള്ള നിർദേശം ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ നൽകിയത്. എന്നാൽ ഇത്ര കടുത്ത തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയപ്പോൾ പാകിസ്ഥാൻ കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് പാകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നതോടെ പാകിസ്ഥാന്റെ തലസ്ഥാന മേഖലയിൽ സ്വകാര്യ വാഹനങ്ങൾക്കോ പൊതുഗതാഗത സംവിധാനങ്ങൾക്കോ വാണിജ്യ വാഹനങ്ങൾക്കോ ഇന്ധനം ലഭിക്കില്ല.48 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം എന്നും പാകിസ്ഥാനിൽ നിന്ന് ലഭ്യമാവുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗതാഗത സംവിധാനത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും ഉൾപ്പെടെ ഇത് ഗുരുതരമായി പ്രതിപാദിക്കുന്നുണ്ട് .