മലപ്പുറം:മദ്യപിച്ച് ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് പെരിന്തൽമണ്ണയിൽ റോഡരികിൽ ലക്കുകെട്ട് കിടന്നത്. ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ചു ലക്കുകെട്ടതെന്നാണ് വിവരം. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനയിൽ ഇദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാൽ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.