Banner Ads

പാലക്കാട് മാരക മയക്കുമരുന്നുമായി ; യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് വാളയാറിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോട്ടയം സ്വദേശിയായ മനു എസ്. നായരിൽ നിന്ന് 150 ഗ്രാം എം.ഡി.എം.എ. ആണ് പോലീസ് പിടിച്ചെടുത്തത്.മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് ടീം ഇയാളെ വാളയാർ മുതൽ പിന്തുടരുകയായിരുന്നു.

പോലീസിനെ കണ്ടതോടെ ബൈക്കിൽ അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, കരിമ്പയിലെത്തിയപ്പോൾ പെട്രോൾ തീർന്ന് വാഹനം നിന്നു. ഇതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.കോയമ്പത്തൂരിൽ നിന്ന് മലപ്പുറം എടപ്പാളിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.