Banner Ads

പാലക്കാട് മീൻ പിടിക്കാൻ പോയ ; മധ്യവയസ്കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്:തേങ്കുറിശിയിൽ മീൻ പിടിക്കാൻ പോയ മധ്യവയസ്കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. തേങ്കുറിശി സ്വദേശി രമേശ് രാമൻകുട്ടി ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. തേങ്കുറിശി പഞ്ചായത്തിലെ പനയംചിറ തോട്ടിൽ മീൻ പോയതാണ് രമേശും സുഹൃത്തുക്കളും. ഇതിനിടെ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.ഉച്ചയ്ക്ക് 12ഓടെ തോടിൻ്റെ കരയിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.