പാലക്കാട്:വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെടുത്തു. തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിലെ ജനൽകമ്ബിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേ സമയം മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എന്ന ഒറ്റവരി മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.