Banner Ads

പാലക്കാട് സ്കൂളിലെ സ്ഫോടനം: അറസ്റ്റിലായവർക്ക് ബി.ജെ.പി-ആർ.എസ്.എസ്. ബന്ധമെന്ന് സി.പി.എം. ആരോപണം

പാലക്കാട്: പാലക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവർക്ക് ബി.ജെ.പി-ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് സി.പി.എം. സ്കൂളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പന്നിപ്പടക്കം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പിടിയിലായവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു.

ആര്‍എസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണമെന്നും സുരേഷ് ബാബു ആവര്‍ത്തിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നും ഇഎൻ സുരേഷ്ബാബു പറഞ്ഞു. പൊലീസിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചു.