പാലക്കാട് : മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റി വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള് കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.