Banner Ads

പാലക്കാട് കൂറ്റനാട് അപകടം: നടുറോഡിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു തകർന്നു

പാലക്കാട്: കൂറ്റനാട് ടൗണിൽ സ്വകാര്യ ബസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കാറും ഓട്ടോറിക്ഷയും ആണ് മറ്റു വാഹനങ്ങൾ. അപകടത്തിൽ ആർക്കും പരിക്കില്ല.വ്യാഴാഴ്ച രാവിലെയാണ് കൂറ്റനാട് ടൗണിൽ വാഹനാപകടം ഉണ്ടായത്. പട്ടാമ്പി റോഡില്‍ എസ് ബി ഐക്ക് സമീപമാണ് സംഭവം.

റോഡിലൂടെ ഒരേ ദിശയിൽ പോകുകയായിരുന്ന സ്വകാര്യ ബസ്സ കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗതാഗത കുരുക്കില്‍ പെട്ട ഓട്ടോ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പിറകില്‍ കാറും അതിനു പിന്നില്‍ സ്വകാര്യ ബസ്സും ഇടിക്കുകയായിരുന്നു.അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും സാരമായ തകർച്ചയുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് കൂറ്റനാട് പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.