ദില്ലി : പാകിസ്ഥാൻ മിസൈൽ അവശിഷ്ട്ടങ്ങൾ പഞ്ചാബിലെ ഹോഷിയാർപൂരിൽ കണ്ടെത്തി. ഹോഷിയാർപൂരിയിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ അവശിഷ്ട്ടങ്ങൾ കണ്ടെടുത്തത്. വിവരം ലഭിച്ചയുടനെ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപെടുകയാണ്. ഇന്ത്യ വെടിവെച്ചിട്ട പാകിസ്ഥാന്റെ മിസൈൽ ഭാഗമാണ് കണ്ടെടുത്തത്. ഇന്നലെ രാത്രി മുതൽ ഇന്ത്യൻ നഗര പ്രദേശങ്ങളെ ലക്ഷ്യമിട്ടു പാകിസ്ഥാൻ നടത്തിയ യുദ്ധ ശ്രമങ്ങളെയെല്ലാം സൈന്യം അടിച്ചു തകർത്തിരുന്നു