കല്‍പറ്റ: എല്ലാവരും പ്രധാനമന്ത്രിക്കും സൈന്യത്തിനും പിന്തുണ കൊടുക്കേണ്ടത് അനിവാര്യമാണ്. ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ . അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റക്കെട്ടായി ഇന്ത്യയെ പിന്തുണക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വയനാട്ടിൽ പറഞ്ഞു.
നിരപരാധികളെ കൊലപ്പെടുത്തി ഇന്ത്യയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന പാക്കിസ്ഥാൻ രീതി കുറച്ചായി നടക്കുന്നവെന്ന് രാജീവ് ചന്ദ്രശേഖർ. കരുത്തിനപ്പുറം കാഴ്ചപ്പാടും നിശ്ചയദാർഢ്യവുമുള്ള നേതൃത്വമാണ് ഇന്ത്യയുടേത് ഭാവിയെ മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ, സംയുക്ത സംരംഭങ്ങൾ സഖ്യങ്ങൾ, പ്രതിരോധ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും, സാങ്കേതിക വിദ്യകളും ഇന്ത്യക്ക് ഉണ്ട് .
പ്രതിരോധിച്ചും, കരുത്തോടെ തിരിച്ചടിച്ചും പാകിസ്ഥാനെ അമ്പരപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയ്ക്ക് കീഴിൽ, നമ്മൾ ഇന്ത്യക്കാർ എന്നും സുരക്ഷിതരാണെന്ന് തിരിച്ചറിയുകയാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം നേരത്തേ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു