പാലക്കാട്:ശ്രീകൃഷ്ണപുരത്ത് ഫെഡറൽ ബാങ്കിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്,സമീപത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് കാർ കടയിലേക്ക് കയറിയത്. ആർക്കും പരിക്കില്ല. ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോൾഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറുകയായിരുന്നു. ഇവിടെ നിർത്തിയിട്ട രണ്ട് കാറുകളിലിടിച്ചാണ് വാഹനം പാഞ്ഞു വന്നത്. കാർ ഓടിച്ച കോട്ടപ്പുറം കരിമ്പന വരമ്പ് സ്വദേശിയായ ഉമ്മർഅലി എന്ന യാത്രികന് പരിക്കേൽക്കാതെ രക്ഷപെട്ടു.