Banner Ads

ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്; പി.എം. ശ്രീയിൽ ഒപ്പിട്ടതിനെതിരെ എസ്.എഫ്.ഐ

പാലക്കാട് : കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കയുണ്ടെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വിഷയത്തിൽ തങ്ങളുടെ ആശങ്ക സർക്കാരിനെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എഫ്.ഐ. ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. നയത്തിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്.

ഇത് വിദ്യാർത്ഥി സമൂഹത്തിന് അപകടകരമാണ്. ഇക്കാര്യത്തിൽ എസ്.എഫ്.ഐക്ക് ആശങ്കയുണ്ട്. ഇക്കാര്യം നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി മാത്രമേ പദ്ധതി നടപ്പാക്കാൻ പാടുള്ളൂ. ഇക്കാര്യങ്ങൾ സർക്കാർ എസ്.എഫ്.ഐയുമായി ചർച്ച ചെയ്തിരുന്നു. അന്നും നിലപാട് അറിയിച്ചിരുന്നു. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.