Banner Ads

തിരുവേഗപുറത്ത് 17 അങ്കണവാടികൾ ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

പാലക്കാട്: തിരുവേഗപുറ ഗ്രാമപഞ്ചായത്തിൽ 17 അങ്കണവാടികളുൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. സ്പോർട്സ് പാർക്ക്, നവീകരിച്ച വായനശാല, വയോജന പാർക്ക് എന്നിവയും നാടിനു സമർപ്പിച്ചു.തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.

ഫുട്ബോൾ, ക്രിക്കറ്റ്‌, വോളിബാൾ എന്നീ ഗെയിമുകൾക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച പഞ്ചായത്ത്‌ സ്പോർട്സ് പാർക്ക്, 17 സ്മാർട്ട് അങ്കണവാടികൾ, ആധുനിക രീതിയിൽ നവീകരിച്ച പഞ്ചായത്ത് ലൈബ്രറി, വയോജന പാർക്ക്, ‘വേ ടു പബ്ലിക് സെക്ടർ’ ഗവ പൊതുമേഖല പരീക്ഷകൾക്കുള്ള പരിശീലന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ എ അസീസ് അധ്യക്ഷത വഹിച്ചു.

സി പി മുഹമ്മദ്‌ എക്സ് എം എൽ എ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി മുഹമ്മദ്‌ കുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം രാധാകൃഷ്ണൻ, എ കെ മുഹമ്മദ് കുട്ടി, ബുഷ്റ ഇഖ്ബാൽ,പഞ്ചായത്ത്‌ സെക്രട്ടറി എൻ.എൻ ധനരാജ്, കെ ടി നജീബ, കെ ടി എ മജീദ്,പി ടി ഹംസ,എം അബ്ബാസ് മിന്നത് ടീച്ചർ, ഹസീന അസീസ്,വസന്ത കേശവൻ,കെ സുനിത പ്രസംഗിച്ചു.