Banner Ads

കാക്കിയിൽ ഓണപ്പൊലിമ: പോലീസ് സേനയുടെ ഓണാഘോഷം ശ്രദ്ധേയമാകുന്നു

പാലക്കാട്: കാക്കി യൂണിഫോമിന്റെ ഗൗരവം വിട്ട്, ഓണത്തിന്റെ വർണ്ണപ്പൊലിമയിലേക്ക് മാറിയ പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ട്രാൻസിഷൻ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി.

ഓണപ്പൂക്കളവും, ഓണക്കോടിയും, പുഞ്ചിരിയുമായി പോലീസുകാർ നടത്തിയ ഈ മാറ്റം പൊതുജനങ്ങളുടെ മനസ്സിൽ ഒരു പുത്തൻ അനുഭവം നൽകി. നിയമപാലകർക്ക് മാത്രമല്ല, ഏവർക്കും ഓണാഘോഷത്തിൽ പങ്കെടുക്കാമെന്നും അവർ സാധാരണക്കാർക്കൊപ്പമാണെന്നും ഈ റീൽ ഓർമ്മിപ്പിക്കുന്നു.