
കൊച്ചി : ഓണക്കാലത്ത് ബെംഗളൂരു മലയാളികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി റെയിൽവേയുടെ നിർണായക തീരുമാനം. എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആയി ഉയർത്തി.
ഓഗസ്റ്റ് 17 മുതൽ 16 കോച്ചുകളുള്ള പുതിയ റേക്ക് സർവീസ് ആരംഭിക്കും. എക്സിക്യൂട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കി. കൂടാതെ ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസും ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 20 വ്യാഴാഴ്ച രാത്രി 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേന്ന് ഉച്ചയ്ക്ക് 12:50ന് കണ്ണൂരിലെത്തും. ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും.