തിരുവനന്തപുരം: രാത്രി വൈദ്യുതി മുടങ്ങിയതോടെ ഭരണ സിരാകേന്ദ്രവും അതീവ സുരക്ഷാ പ്രദേശവുമായ സെക്രട്ടേറിയറ്റിന് പരിസരവും. എട്ടുമണിക്ക് പോയ കറണ്ട് പത്തുമണിക്ക് ശേഷമാണ് തിരിച്ചെത്തിയത്. വൈദ്യുതി മുടങ്ങിയതോടെ സെക്രട്ടേറിയറ്റിന് സമീപത്തെ ഐഎഎസ് കോച്ചിങ് സെന്‍ററുകളിലടക്കം രാത്രികാലങ്ങളിൽ റീഡിംങ് റൂമുകൾ ഉൾപ്പടെ ഇരുട്ടിലായി. മണിക്കൂറുകളായിട്ടും വൈദ്യുതി കണക്ഷൻ തിരികെയെത്താഞ്ഞതോടെ ഹോസ്റ്റലുകളിലും ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ വിദ്യാർഥികൾ വെളിച്ചക്കുറവും ചൂടും കാരണം വീടിന് പുറത്തിറങ്ങി നിന്നു.കെഎസ്ഇബിയിൽ വിളിക്കുന്നവർക്ക് ഇപ്പൊ ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്.കിടപ്പുരോഗികളുടെ അവസ്ഥയും പരിതാപകരമായി. അറ്റകുറ്റപ്പണി നടത്താനെന്ന് മാത്രമാണ് കെഎസ്ഇബി അറിയിച്ചതെങ്കിലും പിന്നീട് വിളിച്ചാൽ കിട്ടാറില്ലെന്ന് ഉപ്പളം റസിഡൻസ് അസോസിയേഷനിലെ താമസക്കാരനായ ശരത് പറഞ്ഞു.