Banner Ads

റിപ്പബ്ലിക് ദിനത്തിൽ ; കപ്പൽ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

കൊല്ലം: ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും,കെ.എസ്.ആർ.ടി.സിയും ചേർന്ന് കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്.26ന് രാവിലെ 10ന് എ.സി ലോ ഫ്ളോർ ബസിൽ എറണാകുളം മറൈൻ ഡ്രൈവിൽ പോയി അവിടെനിന്ന് അഞ്ചു മണിക്കൂർ അറബിക്കടലിൽ ചെലവഴിക്കുന്ന യാത്രക്ക് 4.240 രൂപയാണ് നിരക്ക്.രാത്രി 12.30ഓടെ കൊല്ലത്ത് തിരിച്ചെത്തും.ജനുവരി 25ന് മുന്നാർ, ഇലവീഴാ പൂഞ്ചിറ യാത്രകളും 26ന് റോസ്മല, 27ന് ഗവി, 31ന് പാലക്കാട് യാത്രകളും കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. ഡെക്കിൽ നിന്നുള്ള അസ്തമയ കാഴ്ചയും ഡി.ജെ മ്യൂസിക്.ഗെയിമുകൾ, മറ്റു വിനോദങ്ങൾ എന്നിവയും ബുഫെ ഡിന്നറും ഉണ്ടാകും. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9747969768, 9495440444 നമ്ബറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *