പത്തനംതിട്ട :മണ്ഡല പൂജ നടക്കുന്ന ഡിസംബർ 25 ന് 50,000 തീർഥാടകർക്കും മണ്ഡല പൂജക്ക് സമാപനം കുറിച്ച് നട അടയ്ക്കുന്ന 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം സാധ്യമാകുകയുള്ളൂ . ജനുവരി 12 ന് 60,000, 13 ന് 50,000,14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം.തീർഥാടകർക്ക് നിയന്ത്രണമുള്ള ഈ ദിനങ്ങളിൽ സ്പോട്ട് ബുക്കിംഗിലൂടെ പ്രതിദിനം 5000 പേരെ കടത്തി വിടാനാണ് തീരുമാനം.മകര വിളക്ക് ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.ഹൈകോടതിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്തുന്നതിനാണ് നിയന്ത്രണങ്ങൾ