തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെടുത്തു. വെളിവിളാകം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50) മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് നാലുപേരെയും കണ്ടെത്തിയത്.നാട്ടുകാർ കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.