Banner Ads

ഇനി വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നെയ്യ് നിറച്ച നാളികേരം കൊണ്ടുപോകാം

ന്യൂദല്‍ഹി:എണ്ണയുടെ അംശം കൂടുതലായതിനാല്‍ നെയ്യും നാളികേരവും ഉള്‍പ്പെടെയുള്ള തീപിടിക്കുന്ന വസ്തുക്കളെ വിമാനങ്ങളില്‍ സാധാരണയായി അനുവദിക്കാറില്ലയിരുന്നു.ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച്‌ അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു.

ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി.നിശ്ചിത കാലയളവിലേക്ക് മാത്രമെ ഈ വിലക്ക് നീക്കിയിരിക്കുന്നത്.ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക.

ജനുവരി 20 വരെയാണ് നിലവില്‍ വിലക്ക് നീക്കിയിരിക്കുന്നത്.സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനയാത്രയ്‌ക്കിടെ ‘ഇരുമുടിക്കെട്ടില്‍’ തേങ്ങയും നെയ്യും കൊണ്ടുപോകാനുള്ള തടസം തീർഥാടകർ അഭിമുഖീകരിക്കുന്ന ഒരു പൊതുവെല്ലുവിളിയായിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *