Banner Ads

സാധനങ്ങൾക്ക് മുടങ്ങില്ല: സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളും ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുറക്കും

തിരുവനന്തപുരം:പൊതുജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളും നാളെ (ചൊവ്വ), മറ്റന്നാൾ (ബുധൻ) ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വിൽപനശാലകളും തുറക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

ഒക്ടോബറിൽ 20 കിലോ അധിക അരി കൂടാതെ, റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബർ മാസം മുതൽ ശബരി റൈസിന് പുറമെ 20 കിലോ അധിക അരി ലഭിക്കും.കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും ഈ അരിയുടെ വിൽപന. സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം സ്വന്തമാക്കാം.പുഴുക്കലരിയോ പച്ചരിയോ, ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കും.