
കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലം എൻഐടിയിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയും എൻഐടിയിലെ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണു വിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിഷ്ണുവിനെ കളൻതോട് വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഈ വർഷം ഏപ്രിൽ മുതൽ പല ദിവസങ്ങളിലായി കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.