
കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചതായി പരാതി. പേരാവൂർ സ്വദേശിനി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം ചികിത്സയിൽ വീഴ്ച പറ്റിയിട്ടില്ലെന്ന വിശദീകരണവുമായി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് രംഗത്തെത്തി. ഗർഭപാത്രത്തിൽ വച്ച് കുഞ്ഞും മറുപിള്ളയും തമ്മിൽ വേർപെടുന്ന അബ്രപ്ഷോ പ്ലാസന്റ എന്ന ആരോഗ്യ പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.