Banner Ads

കൊച്ചിയിൽ തട്ടുകടയ്ക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് അമ്മത്തൊട്ടിലിൽ

കൊച്ചി : കൊച്ചി മരടിലെ ഫോറം മാളിന് സമീപമുള്ള തട്ടുകടയുടെ പരിസരത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പോലീസ് വ്യക്തമാക്കി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ എറണാകുളത്തെ അമ്മത്തൊട്ടിലിലേക്ക് കൈമാറി.