
ദില്ലി: ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടാൻ ഇന്ത്യ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി, തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി ചെറുക്കുന്നതിന് പുതിയ റഡാർ സംവിധാനങ്ങൾ വാങ്ങും. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകളും (LLLR-E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാറുകളും (ADFCR-DD) ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സൈന്യത്തിൻ്റെ ഭാഗമാകും.