
കൊച്ചി : 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്‌കാരം തൻ്റെ അഭിനയ ജീവിതത്തിലെ മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യവും ഊർജ്ജവുമാണെന്ന് ആസിഫ് അലി പറഞ്ഞു. കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആസിഫ് അലിയെ പ്രത്യേക പരാമർശത്തിന് അർഹനാക്കിയത്.
മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിക്കൊപ്പം ഇടം നേടിയതു തന്നെ വലിയ സന്തോഷമാണ് നൽകുന്നത്. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പുരസ്‌കാരം തൻ്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്നും കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ ഇത് പ്രചോദനമാകുമെന്നും ആസിഫ് അലി വ്യക്തമാക്കി.