Banner Ads

സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ സാരഥി; ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചെയർമാൻ

കൊച്ചി : ഓസ്‌കർ പുരസ്‌കാര ജേതാവും പ്രമുഖ സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സാംസ്‌കാരിക വകുപ്പ് രണ്ട് ദിവസത്തിനകം പുറത്തിറക്കും.

സംവിധായകൻ രഞ്ജിത്ത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വൈസ് ചെയർമാൻ പ്രേംകുമാറായിരുന്നു അക്കാദമിയുടെ ചുമതല വഹിച്ചിരുന്നത്. അക്കാദമിക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് പുതിയ നിയമനം.