
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫലത്തെ തുടർന്ന് തർക്കം കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെത്തു.
സഞ്ചാര സ്വാതന്ത്ര്യം തടയല്‍, സംഘം ചേരല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നെഹ്റു പവലിയനില്‍ വച്ചുണ്ടായ സംഭവത്തിലാണ് കേസ്. ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്.തുടർച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാല്‍ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊൻ കിരീടം സ്വന്തമാക്കിയത്. കാരിച്ചാല്‍ ചുണ്ടൻ ആയിരുന്നു മത്സരത്തില്‍ വിജയിച്ചത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്ന് വിജയത്തിലേക്കെത്തിയത്.അതേസമയം ഫലനിർണയത്തില്‍ കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് വ്യക്തമാക്കി. അഞ്ച് മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വീയപുരം രണ്ടാമതായത്. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.