Banner Ads

നെടുമ്പാശ്ശേരി മിനികൂപ്പർ: പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി

കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഇന്നലെ വാദം പൂർത്തിയായ അപേക്ഷയിൽ ഇന്ന് ഉച്ചയ്ക്കാണ് കോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം നിർണായകമായ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്റെ വാദം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

വാഹനം ഓടിച്ച ഒന്നാം പ്രതി സുഹൈൽ സജീവ്, മുൻ സീറ്റിലുണ്ടായിരുന്ന നിനവ്, മറ്റ് പ്രതികളായ അമീർ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ഒന്നാം പ്രതിയായ സുഹൈലിനെതിരെ നരഹത്യ കുറ്റവും (BNS 105), മറ്റ് മൂന്ന് പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരണ നൽകിയെന്ന കുറ്റവുമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.