Banner Ads

ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ ദുരൂഹ മരണം; സ്പാ ജീവനക്കാരി കായലിൽ വീണു മരിച്ചു

ആലപ്പുഴ : പുന്നമടക്കായലിൽ നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ പുന്നമടയിലുള്ള ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ.

ആലപ്പുഴ നോർത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.