Banner Ads

അമ്മയുടെ ക്രൂരകൃത്യം: മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊന്നു; തുടർന്ന് ജീവനൊടുക്കി

മലപ്പുറം:മലപ്പുറം എടപ്പാൾ മാണൂരിൽ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളോടുള്ള വിഷാദമാണ് ഈ ദാരുണമായ കൃത്യത്തിലേക്ക് അമ്മയെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

സെറിബ്രൽ പാൾസി ബാധിച്ച് രോഗശയ്യയിലായിരുന്ന മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. മകൻ ജോലിക്കു പോയ സമയത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.ഒരു മാസം മുൻപ് അനിതകുമാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അനിതകുമാരി കടുത്ത വിഷാദത്തിലായിരുന്നു.

മകൾ അഞ്ജനയുടെ സെറിബ്രൽ പാൾസി രോഗത്തിന് മതിയായ ചികിത്സ നൽകാൻ കഴിയാതിരുന്നതും അമ്മയെ അലട്ടിയിരുന്നു. ഈ കടുത്ത മാനസിക സമ്മർദ്ദമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.