Banner Ads

കൊല്ലത്ത് അമ്മയെയും മകനെയും ; മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടിയം തഴുത്തലയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെടുത്തു. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. അമ്മ നസിയത്തിന്റെ കഴുത്തിൽ മുറിവേറ്റ നിലയിലാണ്. സമീപത്തെ മകനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.