Banner Ads

തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന 85കാരിയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; വയോധികയ്ക്ക് പരിക്ക്

കണ്ണൂർ : തലശ്ശേരിക്ക് സമീപം മഞ്ഞോടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു. വീട്ടിൽ തനിച്ചു താമസിക്കുന്ന 85കാരിയായ ജാനകിയുടെ ദേഹത്തേക്കാണ് സീലിംഗിന് മുകളിൽ നിന്ന് ഉടുമ്പ് വീണത്. സീലിംഗ് തകർത്ത് താഴേക്ക് പതിച്ച ഉടുമ്പ് കട്ടിലിന് മുകളിലെ കൊതുക് വലയിൽ തട്ടിയാണ് ജാനകിയുടെ ദേഹത്തേക്ക് വീണത്.

ജാനകിയുടെ ദേഹമാസകലം പരിക്കേറ്റു. കൂടാതെ വീടിനുള്ളിലുണ്ടായിരുന്ന പല ഉപകരണങ്ങളും ഉടുമ്പ് തകർത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി ഇത്തരത്തിൽ നാശനഷ്ടങ്ങൾ വരുത്തുന്നത് ആദ്യ സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.