Banner Ads

ആന്ധ്രയിൽ മൊൻ താ വിതച്ച നാശം; വൈദ്യുതിക്ക് 2200 കോടിയുടെ നഷ്ടം, ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി

കർണാടക : മൊൻ താ ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെയാണ് അതിശക്തമായ കാറ്റ് തീരം തൊട്ടത്. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ കനത്ത ആൾനാശം ഒഴിവായി. ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തു.

വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. 35,000-ത്തിലധികം ആളുകളാണ് ഇപ്പോഴും സുരക്ഷിത ക്യാമ്പുകളിൽ കഴിയുന്നത്.

ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ഉൾപ്പെടെ നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.