
അതിരപ്പിള്ളി; ചായ്പ്പൻകുഴി റോഡില്‍ വെട്ടിക്കുഴി ചൂളക്കടവില്‍ മ്ലാവിനെ വെടിവച്ച് പിടിച്ച കേസില്‍ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ്ചെയ്തു.വെറ്റിലപ്പാറ അരൂർ മുഴി സ്വദേശി തോട്ടുപുറം വീട്ടില്‍ അനൂപ് (39), വെട്ടിക്കുഴി തോട്ടുപുറം അഭിജിത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്.
ഇവരെ അന്വേഷി ച്ച് വരികയാണെന്ന് ഫോറസ്റ്റ്ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡില്‍ ചൂളക്കടവ് റിസർവ് വനത്തില്‍ നായാട്ട് നടത്തിയ സംഘം മ്ലാവിൻ്റെ മാംസം വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.പരിയാരം റേഞ്ച് ഓഫീസർ അരുണ്‍ വി. എസും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മ്ലാവിന്റെ മാംസവും വേട്ടയ്ക്ക് വേണ്ടി ഉപയോഗിച്ച നാടൻ തോക്കും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.