Banner Ads

കാണാതായ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഓർമ്മക്കുറവുണ്ടായിരുന്നതായി പോലീസ്

പാലക്കാട് :  വൃദ്ധയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെയാണ് (85) വീടിന് സമീപത്തെ പാറപ്പള്ളി ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് ആയിഷയെ കാണാതായത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇവർ ഉപയോഗിച്ചിരുന്ന തോർത്ത് വീടിന് അടുത്തുള്ള തോടിന്റെ കരയിൽ കണ്ടതിനെ തുടർന്ന് വടക്കഞ്ചേരി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇന്ന് രാവിലെ 11:30 ഓടെ സമീപത്തെ ചെക്ക് ഡാമിൽ നിന്നാണ് ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഓർമ്മക്കുറവുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം തുടർനടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.