
ഇടുക്കി: ഇടുക്കി, പണിക്കൻകുടിയിൽനിന്ന് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിയായ പൊട്ടനാനിക്കൽ തങ്കൻ (62) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 31 മുതലാണ് തങ്കനെ കാണാതായത്. സമീപവാസിയുടെ പറമ്പിലെ കാപ്പിമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗബാധിതനായതിൽ മനംനൊന്ത് തങ്കൻ വീടുവിട്ട് ഇറങ്ങിയതാണെന്നാണ് കരുതുന്നത്.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഞെട്ടലിൽ സമീപവാസി ജോർളി കുഴഞ്ഞുവീണു മരിച്ചു. ജോർളിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്കന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.