Banner Ads

“സുരേഷ് ഗോപിയോട് മന്ത്രിമാർക്ക് അലർജി”: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.

തൃശ്ശൂർ:കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് കേരളത്തിലെ മന്ത്രിമാർക്ക് “അലർജിയാണെന്ന്” ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന മന്ത്രിമാരുടെ ഈ വിമുഖത കാരണം കേരളത്തിന് കേന്ദ്ര പദ്ധതികൾ ലഭിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. “കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ് ഗോപിയെ അലർജിയാണ്.

പിന്നെങ്ങനെയാണ് വികസനം കൊണ്ടുവരാൻ കഴിയുന്നത്?” എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.പദ്ധതികൾ നൽകാത്തത്: ഫെഡറൽ സംവിധാനം നിലനിൽക്കുന്നതിനാൽ, സംസ്ഥാനം പ്രോജക്ട് റിപ്പോർട്ടുകൾ നൽകാത്തതുകൊണ്ടാണ് സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്നു കൊടുക്കാൻ കഴിയാത്തത്.ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ല.

ആലപ്പുഴയിൽ നിന്നോ അതിരപ്പള്ളിയിൽ നിന്നോ ഒരു ടൂറിസം പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് നൽകാൻ പോലും മുഖ്യമന്ത്രിയുടെ മരുമകന് സമയമില്ല.ഒഡീഷ, ഗുജറാത്ത് മുഖ്യമന്ത്രിമാരും, തമിഴ്നാട്ടിലെ ടൂറിസം മന്ത്രി നാലുതവണയും സുരേഷ് ഗോപിയുമായി ചർച്ചകൾ നടത്തുകയും പദ്ധതികൾക്കായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സഹകരണം കേരളത്തിലെ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.