Banner Ads

കളരിപ്പയറ്റിന് കൈത്താങ്ങ്; സ്കൂൾ കായികമേളയിൽ മത്സരയിനമാക്കി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സര ഇനമായി നിലനിർത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ,

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.