Banner Ads

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം’ എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ന് രാവിലെ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് മന്ത്രി വിമർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കേണ്ടതില്ലെന്ന് ഉറപ്പ് നൽകിയതിന് പിന്നിൽ കോൺഗ്രസിലെ ഒരു പ്രമുഖ ഗ്രൂപ്പാണെന്നും മന്ത്രി ആരോപിച്ചു. സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കൾക്കെതിരെ പോലും സൈബർ ആക്രമണം നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.