കുന്നിക്കോട് :ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രികെ ബി ഗണേഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴസംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ലഭിച്ചത് മികച്ചചികിത്സയെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരിച്ചത്പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മോശം ഉണ്ടായെന്നാണ് പറയുന്നത്. അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് പുനലൂർ ആശുപത്രിയിൽ നേരിട്ട ബുദ്ധിമുട്ടുകൾ നേരിട്ട് അറിയിച്ചത്. തുടർന്നാണ് വീഴ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തിന് പരാതികൾ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാൻ സൗകര്യം ഒരുക്കുമെന്ന് ഗണേഷ് കുമാർ ഉറപ്പ് നൽകി.