Banner Ads

അർദ്ധരാത്രിയിലെ കൊടുംക്രൂരത; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, മുത്തച്ഛൻ അറസ്റ്റിൽ

കൊൽക്കത്ത : കൊൽക്കത്ത ഹൂഗ്ലിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെ ബം​ഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഡനത്തിനിരയായത്.

അർദ്ധരാത്രി ഒപ്പം കിടന്ന മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ നിലയിൽ നഗ്നയായി സമീപത്തെ ഓടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ലൈംഗിക പീഡനം നടന്നെന്ന് കുടുംബം അറിയിച്ചതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പശ്ചിമബം​ഗാൾ കുറ്റവാളികളുടെ പറുദീസയായി മാറുകയാണെന്ന് ബിജെപി ആരോപിച്ചു.

ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പോലീസ് ആദ്യം കേസെടുക്കാൻ മടിച്ചെന്നും ബിജെപി പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമത ബാനർജിയുടെ ഭരണത്തിൽ കുറ്റവാളികളെല്ലാം സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് വിമർശിച്ചു. സ്ത്രീകളും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ ക്രമസമാധാന നില പാടേ തകർന്നു എന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കുകയാണ്.