Banner Ads

കൗമാരക്കാർക്ക് നിയന്ത്രണമേർപ്പെടുത്താൻ മെറ്റ; ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഇനി ദിവസം 2 മണിക്കൂർ മാത്രം

വാഷിംഗ്ടൺ : 18 വയസ്സിന് താഴെയുള്ള കൗമാരക്കാർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി മെറ്റ. ആപ്പുകളുടെ ഉപയോഗം പ്രതിദിനം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്നതാണ് പുതിയ മാറ്റം. അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുമായി മെറ്റ ഒപ്പുവെച്ച കേസ് ഒത്തുതീർപ്പ് കരാറിന്റെ ഭാഗമായാണ് നടപടി.

അടുത്ത ആറു മാസത്തിനകം അമേരിക്കയിൽ ഈ നിയമം പ്രാബല്യത്തിൽ വരും. രാത്രി 12 മാണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് കൗമാരക്കാർക്ക് ആപ്പുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. പഠനസമയത്ത് ശ്രദ്ധ തിരിയാതിരിക്കാൻ രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യപ്പെടും.

കൗമാരക്കാരുടെ ഫീഡുകളിൽ ഓട്ടോപ്ലേ ഫീച്ചർ സ്വമേധയാ ഓഫായിരിക്കും. അനാവശ്യവും അനുയോജ്യമല്ലാത്തതുമായ കണ്ടന്റുകൾ വരുന്നത് തടയാൻ ഇത് സഹായിക്കും. അപരിചിതരായ ആളുകൾ കുട്ടികളുടെ വിവരങ്ങളോ കണ്ടന്റുകളോ കാണുന്നത് തടയാനും അക്കൗണ്ടുകളിൽ കർശന സുരക്ഷയൊരുക്കാനും പുതിയ തീരുമാനം സഹായിക്കും.