Banner Ads

മരിച്ച ഡോക്ടര്‍ വന്ദനദാസിന് സ്മാരകം; ക്ലിനിക്ക് ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ വൈദ്യ പരിശോധന ക്യാമ്ബ് തുടങ്ങുമെന്ന് വന്ദനയുടെ പിതാവ് മോഹന്‍ദാസ് അറിയിച്ചു.പ്രാര്‍ഥനാ ഹാളിന്റെ സമര്‍പ്പണം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഫാര്‍മസിയും ലാബ് ഉദ്ഘാടനം ഡോക്ടര്‍ വി പി ഗംഗാധരനും നിര്‍വഹിക്കും.ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാര്‍ത്തികപ്പള്ളി-നങ്ങ്യാര്‍കുളങ്ങര റോഡില്‍ പുളിക്കീഴിനു സമീപം വൈകിട്ട് നാല് മണിക്കാണ് ക്ലിനിക്ക് ഉദ്ഘാടന ചടങ്ങ്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം എത്തിക്കണമെന്ന വന്ദനയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ക്ലിനിക്. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.

വന്ദനയുടെ സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരാണ് തുടക്കത്തിലുള്ളത്. കൂടാതെ പ്രമുഖരായ ഡോക്ടര്‍മാരും ഇവിടെ സേവനത്തിനായ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ ഒരു മണി വരെയും രണ്ടു മുതല്‍ ആറുമണിവരെയും ആയിരിക്കും പ്രവര്‍ത്തനം.മകള്‍ എന്നും കൂടെയുണ്ടെന്ന തോന്നല്‍ ഇപ്പോഴും ഞങ്ങള്‍ക്കുണ്ടെന്നും അമ്മ കണ്ണീരോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *