Banner Ads

പാലക്കാട് ഓങ്ങല്ലൂരിൽ വൻ കാട്ടുപന്നി വേട്ട: 18 മണിക്കൂറിനുള്ളിൽ വെടിവെച്ചുകൊന്നത് 87 പന്നികളെ

പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കാലങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്. നെൽകൃഷി ഉൾപ്പെടെയുളള കൃഷികൾ വലിയ തോതിലാണ് പന്നികൾ നശിപ്പിക്കുന്നത്. കർഷകരുടെ നിരന്തര പരാതിയും ഉയർന്നിരുന്നു. പന്നികൾ റോഡ് ഇറങ്ങി വാഹന അപകടങ്ങളും പതിവാണ്. തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലാണ് പന്നികളെ വെടിവെച്ച് കൊല്ലാനാവശ്യമായ സംവിധാനം ഒരുക്കിയത്.

ലൈൻസ് തോക്കുളള ഷാർ ഷൂട്ടർമാരുടെ നേതൃത്വത്തികാണ് 18 മണിക്കൂർ നീണ്ട് നിന്ന പരിശ്രമത്തിനൊടുവിൽ കാട്ടുപന്നികളെ കൊന്നത്. 87 കാട്ടുപന്നികളെയാണ് വെടിവെച്ചത്.മലപ്പുറം, ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്.

ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ നടപടികൾ ഏകോപിപ്പിച്ചു. കർഷകരുടെ പൂർണ്ണസഹകരണവും ഇത്തരം പ്രവർത്തനങ്ങൾക്ക് അധികൃതർക്ക് ലഭ്യമാണ്. കൊന്ന പന്നികളെ സംസ്‌കരിക്കുകയും ചെയ്തു. അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ , കെ പി ഷാൻ, വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്