
പാലക്കാട്:വല്ലപ്പുഴയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു.വല്ലപ്പുഴ റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചാണ് പട്ടാമ്പി പോലീസ് എംഡിഎംയുമായി പ്രതിയെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് പട്ടാമ്പി പോലീസ് നടത്തിയ പരിശോധനയിലാണ് വല്ലപ്പുഴ പരിസരത്ത് വച്ച് എംഡിഎമ്മുമായി യുവാവിനെ പിടികൂടിയത്.
സംഭവത്തിൽ പ്രതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി 23 കാരൻ മുഹമ്മദ് ശരീഫ് ആണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി ഹാഷിർ ഓടിരക്ഷപ്പെട്ടു. ഇയാൾക്ക് ഉള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഒരു ഗ്രാമോളം എംഡിഎം കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൈൻഡ് ചെയ്തു.