
മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 974.5 ഗ്രാം മെത്താംഫെറ്റമിൻ കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശിയെ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടി. മസ്കത്തിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മയക്കുമരുന്നിന്റെ ഉറവിടം, ആർക്കുവേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡിആർഐ അന്വേഷണം ഊർജ്ജിതമാക്കി.